NEW 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (22/10/2025 ബുധൻ) അവധി..
Date: 21/10/2025
ശക്തമായ മഴ മുന്നറിയിപ്പ് തുടര്‍ന്ന് മുൻകരുതൽ നടപടികളുടെ ഭാഗമായി മലപ്പുറം, പാലക്കാട്, ഇടുക്കി ജില്ലകളിൽ നാളെ (22/10/2025 ബുധൻ) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.
സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേന്ദ്രിയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
മുമ്പ് തീരുമാനിച്ച പരീക്ഷകൾക്കും മറ്റു അടിയന്തര പ്രവർത്തനങ്ങൾക്കും മാറ്റം ഉണ്ടായിരിക്കില്ല.
